പത്തനംതിട്ട : മലങ്കര കർച്ചറൽ അസോസിയേഷന്റെയും പത്തനംതിട്ട പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ അനുസ്മരണം നാളെ വൈകിട്ട് 4ന് പത്തനംതിട്ട ടൗൺ ഹാളിൽ നടക്കും. നിയുക്ത മാർത്തോമ്മാ മെത്രാപ്പോലീത്താ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ഡോ. റോയ്സ് മല്ലശേരി അദ്ധ്യക്ഷനായിരിക്കും. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ മെത്രാപ്പോലീത്താ ഡോ. സാമുവേൽ മാർ ഐറേനിയോസ് അനുസ്മരണ പ്രഭാഷണം നടത്തും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുസലിയാർ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പി.ഐ. ഷെറീഫ് മുഹമ്മദ്, പത്തനംതിട്ട മാർത്തോമ്മാ ഇടവക വികാരി റവ. സി.വി. സൈമൺ, സഭാ കൗൺസിലംഗം സി. സാം മാത്യു എന്നിവർ സംസാരിക്കും. നൈനാൻ പുന്നവേലി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.