vote

പത്തനംതിട്ട : ജില്ലയിലെ തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓരോ വിഭാഗം പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനായി നോഡൽ ഓഫീസർമാരേയും സഹായിക്കുന്നതിനായി അസിസ്റ്റന്റ് നോഡൽ ഓഫീസർ, ജീവനക്കാർ എന്നിവരേയും നിയോഗിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ പി.ബി നൂഹ് ഉത്തരവായി.
ഇഡ്രോപ്പ്, ലോ ആന്റ് ഓർഡർ നോഡൽ ഓഫീസറായി എ.ഡി.എം അലക്‌സ് പി.തോമസ് നിയോഗിച്ചു. എക്‌സ്‌പെൻഡീച്ചർ ആന്റ് മോണിറ്ററിംഗ് ഫിനാൻസ് ഓഫീസർ എം.ഗീതാകുമാരി, ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻസ്യൂട്ട് വിഭാഗം സീനിയർ സൂപ്രണ്ട് അന്നമ്മ കെ. ജോളി, ട്രെയിനിംഗ്, ഒബ്‌സെർവർ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ വി.ഹരികുമാർ, മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. മണിലാൽ, ഫാറങ്ങൾ സ്റ്റേഷനറി എൽ.ആർ തഹസിൽദാർ വി.എസ് വിജയകുമാർ, എം.സി.സിഎൽ.എ ഡെപ്യൂട്ടി കളക്ടർ എസ്.ജയശ്രീ, വോട്ടർ പട്ടിക, പോളിംഗ് സ്‌റ്റേഷൻ എൽ ആർ ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി എന്നിവരാണ് മറ്റ് നോഡൽ ഓഫീസർമാർ.