പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കേരളകോൺഗ്രസ് (എം) പൂർണസജ്ജമായതായി ജില്ലാ പ്രസിഡന്റ് എൻ.എം.രാജു അറിയിച്ചു. ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷനും സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ, സജി അലക്‌സ്, അംബികാ മോഹൻ, മനോജ് മാത്യു, ജോർജ് ഏബ്രഹാം, പി.കെ.ജേക്കബ് എന്നിവർ അംഗങ്ങളായുമുള്ള വിപുലമായ തിരഞ്ഞെടുപ്പ് സമിതിക്ക് രൂപം നല്കി. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും മുഴുവൻ മണ്ഡലങ്ങളിലും പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് സ്ഥാനാർത്ഥി നിർണയം നടത്തിക്കഴിഞ്ഞു. എൽ.ഡി.എഫ് നൽകിയിരിക്കുന്ന സീറ്റുകളിൽ സ്ഥാനാർത്ഥികളുടെ ലിസ്റ്റും നൽകി കഴിഞ്ഞതായി എൻ.എം.രാജു അറിയിച്ചു. കേരള കോൺഗ്രസ് (എം) പിന്തുണയോടെ വിവിധ മേഖലകളിൽ എൽ.ഡി.എഫ് വൻ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.