പത്തനംതിട്ട: ഇടതുസർക്കാർ തകർത്തെറിഞ്ഞ സിവിൽ സർവീസിന്റെ ആത്മാഭിമാനം വീണ്ടെടുക്കുക, സിവിൽ സർവീസിൽ പടർന്നുകയറുന്ന ഇടതു സമാന്തര സംവിധാനങ്ങളെ ഉന്മൂലനം ചെയ്യുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, ശമ്പളം കവരുന്ന തൊഴിലാളി വിരുദ്ധ നയം തിരുത്തുക, ഡിഎ, ശമ്പള പരിഷ്‌കരണം,ആരോഗ്യ ഇൻഷുറൻസ്, ലീവ് സറണ്ടർ, ഉൾപ്പെടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ടി.ഇ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട സിവിൽ സ്റ്റേഷനു മുൻപിൽ നടത്തിയ നിലപാടറിയിക്കൽ സമരം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. യു.ടി.ഇ.എഫ് ജില്ലാ ചെയർമാൻ സരേഷ് കുഴവേലിൽ അദ്ധ്യക്ഷത വഹിച്ചു.കെ.ജി.റെജി, അജിൻ ഐപ്പ് ജോർജ്, പി.എസ്.വിനോദ് കുമാർ,ഹാഷിം, ഷൈനു ശാമവേൽ,ഷിബു മണ്ണടി,ഡി.ഗീത,വേണുഗോപാലപിള്ള,തട്ടയിൽ ഹരി,ദിലീപ് ഖാൻ,സുനി ഗോപാൽ,ഷെബിൻ ബി.ഷെയ്ക്ക് എന്നിവർ പ്രസംഗിച്ചു.