തിരുവൻവണ്ടൂർ: ഉമയാറ്റുകര സർവീസ് സഹകരണ ബാങ്ക് അഴിമതി കുംഭകോണം വിജിലൻസ് അന്വക്ഷിക്കുക, ബാങ്ക് പ്രസിഡന്റ് ചാർലി എബ്രഹാം രാജി വയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി തിരുവൻവണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ മുഖ്യ പ്രഭാഷണം നടത്തി. കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അജി ആർ നായർ,പഞ്ചായത്ത് ജനറൽ സെക്രട്ടറി ലിജു.പി.ടി രഞ്ചിത്ത് , അനുവാസുക്കുട്ടൻ, ശ്രീലക്ഷ്മി പ്രവീൺ, രശ്മി സുഭാഷ്, ടി. ഗോപി ,പ്രദീപ് കുമാർ, ശ്രീജിത്ത്, രഞ്ജി എന്നിവർ പ്രസംഗിച്ചു.ബാങ്കിൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന തെറ്റായ ചെയ്തികൾക്ക് കുടപിടിക്കുന്നത് സ്ഥലം എം.എൽ.എ ആണെന്ന് ബി.ജെ.പി ആരോപിച്ചു.ബാങ്കിന്റെയും നിക്ഷേപകരുടെയും താൽപ്പര്യം സംരക്ഷിക്കാൻ വകുപ്പ് മന്ത്രി നേരിട്ട് ഇടപെടണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.