പത്തനംതിട്ട :ശാസ്ത്രബോധവും സമൂഹവും എന്ന വിഷയത്തിൽ മാർത്തോമാ കോളേജ് സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. കോഴിക്കോട് ഗവ.കോളേജ് അദ്ധ്യാപികയും ശാസ്ത്ര ലേഖികയുമായ ഡോ. സംഗീത ചേനമ്പുള്ളി പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു, സയൻസ് ഫോറം കൺവീനർ ഡോ. ജോസ്മിൻ പി. ജോസ്, പ്രൊഫ. ഹരീഷ് ആർ, ഡോ. എയ്ഞ്ചൽ സൂസൻ ചെറിയാൻ എന്നിവർ സംസാരിച്ചു.