തിരുവല്ല: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തിരുവല്ല സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ 14ന് തിരുവല്ല ഗവ.എംപ്ലോയീസ് ബാങ്ക് അങ്കണത്തിൽ പതാക ഉയർത്തും. തുടർന്ന് താലൂക്ക് തല സമ്മേളനം ഓൺലൈനായി നടക്കും. ഇതോടനുബന്ധിച്ച് നടന്ന പ്രസംഗ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും നടത്തും.