പത്തനംതിട്ട : ഗ്രേസ്വെൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗ്രേസ്വൽ കൗൺസലിംഗ് ആൻഡ് ഇൻസൈറ്റ് അക്കാഡമി നാളെ രാവിലെ 10 ന് വീണാജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാമൂഹ്യപ്രവർത്തക ഡോ. എം.എസ്.സുനിൽ മുഖ്യപ്രഭാഷണം നടത്തും. മദ്യത്തിനും മയക്കുമരുന്നിനും മറ്റു ലഹരിവസ്തുക്കൾക്കും അടിമകളായ ആളുകളുടെ ചികിത്സയും പുനരധിവാസവും കൗൺസലിംഗുമാണ് ലക്ഷ്യം. അർഹരായ ആളുകൾക്ക് സൗജന്യമായി കൗൺസലിംഗ് നടത്തും. കുടുംബപ്രശ്‌നങ്ങൾ, മാനസിക വൈകാരിക പ്രശ്‌നങ്ങൾ, വ്യക്തിത്വ വികസനം മുതലായ എല്ലാ കൗൺസലിങ്ങും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ഡയറക്ടർ ഫാ. സാം പിജോർജ്, വിൽജോ വിൽസൺ, ഷാൻ രമേശ് എന്നിവർ പങ്കെടുത്തു.