പത്തനംതിട്ട : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ സമുദായത്തെ അവഗണിച്ചാൽ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് സാംബവ മഹാസഭ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ അംഗങ്ങളായ ലക്ഷക്കണക്കിന് ആളുകൾ സമുദായത്തിലുണ്ട്. പറഞ്ഞുറപ്പിച്ച സീറ്റുകൾ പോലും അവസാന നിമിഷം തട്ടിപ്പറിക്കുന്ന വഞ്ചനാപരമായ നിലപാടുകൾ പാർട്ടികൾ സ്വീകരിക്കുന്നു. എല്ലാവർക്കും തുല്യ നീതി കിട്ടണമെന്നാണ് സാംബവ മഹാസഭയുടെ നിലപാടെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി,
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. കെ ശിവദാസൻ്, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സതീഷ് മല്ലശേരി , രാജൻ. കെ. തിരുവല്ല, എം .കെ സത്യൻ എന്നിവർ പങ്കെടുത്തു.