പത്തനംതിട്ട : റോഡരികിൽ ചെടികൾ വിൽക്കാനെത്തി നാലിലും രണ്ടിലും പഠിക്കുന്ന കുട്ടികൾ. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് വെട്ടിപ്രം പോകുന്ന റിംഗ് റോഡിലെ മരത്തണലിൽ ആണ് സംഭവം. വാഹനങ്ങൾ നിരന്തരം വേഗതയിൽ കടന്നു പോകുന്ന സ്ഥലമാണിത്. മാവും നാലുമണിച്ചെടിയും മറ്റ് ചെടികളും പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമാണ് കുട്ടികൾ വിറ്റിരുന്നത്. ഒരു തൈയ്ക്ക് 30 രൂപ നിരക്കിലാണ് ചെടികൾ വിൽക്കുന്നത്.