പ്രവേശന തീയതി
പത്തനംതിട്ട- സ്‌കോൾ കേരള മുഖേന 2020- 22 ബാച്ചിലേക്കുളള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുളള സമയം ദീർഘിപ്പിച്ചു. പിഴയില്ലാതെ ഈ മാസം 23 വരെയും 60 രൂപ പിഴയോടെ ഈ മാസം 30 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസട്രേഷനും മാർഗനിർദ്ദേശങ്ങൾക്കും www.scolekerala.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾകേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം12 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗം അയയ്ക്കണം.ഫോൺ : 0471 2342950, 2342271, 2342369.
പി.എസ്.സി അഭിമുഖം
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് എൽ.പി.എസ്)കാറ്റഗറി നമ്പർ 622/19 തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥിക്ക് പി.എസ്.സി യുടെ എറണാകുളം മേഖലാ ഓഫീസിൽ ഈ മാസം 20 ന് അഭിമുഖം നടക്കും. വൺ ടൈം വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, ജനനതീയതി, യോഗ്യതകൾ ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വ്യക്തിവിവര കുറിപ്പ് സഹിതം ഹാജരാകണം.
പോളിടെക്‌നിക്ക് പ്രവേശനം
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയൽ ഗവ. പോളിടെക്‌നിക്കിൽ പ്രവേശനത്തിനായുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ പ്രവേശനത്തിനായി എല്ലാ അസൽ രേഖകൾ, ടി.സി, കോൺടാക്ട് സർട്ടിഫിക്കറ്റ്, അലോട്ട്‌മെന്റ് സ്ലിപ്പ്, ഫീസ് അടക്കാനുള്ള ക്രെഡിറ്റ് / ഡെബിറ്റ്കാർഡ്, പി.ടി.എ ഫണ്ടിനുള്ള തുക എന്നിവ സഹിതം രക്ഷകർത്താവിനോടൊപ്പം കോളേജിൽ റിപ്പോർട്ട് ചെയ്യണമെന്ന് കോളജ് പ്രൻസിപ്പൽ അറിയിച്ചു. 16ന് ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകാരും, 17ന് സിവിൽ, ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകാരും 18, 19 ദിവസങ്ങളിൽ പ്രവേശനം എടുക്കാൻ കഴിയാതിരുന്ന എല്ലാ ബ്രാഞ്ചുകാരും രാവിലെ ഒൻപതു മുതൽ വൈകുന്നേരം മൂന്നുവരെ കോളേജിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 9495204101, www.gpcvennikulam.ac.in