നാരങ്ങാനം: കണമുക്ക് പാലംപറമ്പിൽ സെന്തിലിന്റെ കാർഷിക വിളകൾ കാട്ടുപന്നി നശിപ്പിച്ചു. നൂറോളം വരുന്ന ചേമ്പ്, കപ്പ, വാഴ, ചേന എന്നിവയാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 8 മണിയോടെ ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പന്നികളെ കണ്ടത്. ബഹളം വച്ചപ്പോൾ ഒാടിപ്പോയി. പഞ്ചായത്ത് റോഡ് ഉൾപ്പെടുന്ന ഭാഗം കാടുമൂടിക്കിടക്കുന്നതിനാൽ പന്നികളുടെ താവളമാണ്. ജനങ്ങൾ പ്രാണഭയത്തോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.