പത്തനംതിട്ട: സിവിൽ സർവീസിന്റെ ആത്മാഭിമാനം വീണ്ടെടുക്കുക, ഇടതു സമാന്തര സംവിധാനങ്ങളെ ഉന്മൂലനം ചെയ്യുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ടീച്ചേഴ്സ് എംപ്ളോയീസ് ഫെഡറേഷൻ (യു.ടി.ഇ. എഫ്) സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ നിലപാടറിയിക്കൽ സമരം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. യു.ടി.ഇ. എഫ് ജില്ലാ ചെയർമാൻ സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. കെ. ജി റെജി, അജിൻ ഐപ്പ് ജോർജ്, പി. എസ് വിനോദ് കുമാർ, ഹാഷിം, ഷൈനു ശാമുവേൽ, ഷിബു മണ്ണടി, ഡി.ഗീത, വേണുഗോപാലപിള്ള, തട്ടയിൽ ഹരി, ദിലീപ് ഖാൻ, സുനി ഗോപാൽ, ഷെബിൻ ബി ഷെയ്ക്ക് എന്നിവർ പ്രസംഗിച്ചു .