police
വീടിന് സമീപത്തെ പുരയിടത്തിൽ മോഷ്ടാക്കൾ ഉപേക്ഷിച്ച സാധനങ്ങൾ പൊലീസ് പരിശോധിക്കുന്നു

അടൂർ: അടൂർ ഗീതം ഓഡിറ്റോറിയം ഉടമ മിത്രപുരം ഗീതത്തിൽ യേശുദാസിന്റെ ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണം .എൽ.ഇ.ഡി ടിവി, ടോർച്ച് എന്നിവ മോഷണംപോയി.വീടിന്റെ മുൻവശത്തെ കതക് കുത്തി ത്തുറന്നാണ് കള്ളൻ അകത്ത് കയറിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നും എടുത്ത സാധനങ്ങളിൽ കുറച്ച് വീടിന് സമീപത്തെ മറ്റൊരു പറമ്പിൽ തള്ളിയിരുന്നു. വീട്ടുടമസ്ഥനും കുടുംബവും വിദേശത്താണ്. വർഷങ്ങൾക്കു മുൻപ് ഇതേ വീട്ടിൽ മോഷണശ്രമത്തിനിടെ വീട്ടു കാവൽക്കാരനെ കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ അന്ന് നേപ്പാൾ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു