കിടങ്ങന്നൂർ :കിടങ്ങന്നൂരിൽ കരുണാലയം ആരംഭിച്ച ലൈബ്രറിയിലേക്ക് ശ്രീനാരായണ ഗുരുദേവ കൃതികളുടെ സമ്പൂർണ വ്യാഖ്യാനം മുനി നാരായണപ്രസാദ് രചിച്ചു. മൂന്ന് വാല്യങ്ങളായി ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ഗുരുദേവന്റെ ഛായാ ചിത്രവും കരുണാലയം ചെയർമാൻ അസീസ് പത്തനാപുരത്തിന് വല്ലന എസ്.എൻ.ഡി.പി. 74ാം ശാഖായോഗം പ്രസിഡന്റ് ഐഷ പുരുഷോത്തമനും സെക്രട്ടറി സുരേഷ് മംഗലത്തിലും ചിത്രം വരച്ച കലാകാരൻ ആര്യനും ചേർന്ന് കൈമാറി. വല്ലന പുറത്തൂട്ട് വീട്ടിൽ കൃഷ്ണകുമാറിന്റെയും ദീപയുടെയും ഇളയ മകനായ ആര്യൻ പ്ലസ്ടു വിദ്യാർത്ഥിയാണ്. ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ചിത്രം ചായപ്പൊടിയിൽ വരച്ച് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച കലാകാരനാണ് ആര്യൻ. ജില്ലാ കളക്ടർ അടക്കം നിരവധി രാഷ്ട്രീയ സാമുദായിക നേതാക്കന്മാരുടെ ചിത്രം വരച്ച് പ്രശംസകൾ ഏറ്റുവാങ്ങിയ ആര്യനെ ചടങ്ങിൽ ഓർഫനെജ് കൺട്രോൾ ബോർഡ് സെക്രട്ടറി ശ്രീ.ജയകുമാർ.പി.നാഥും,കരുണാലയം ചെയർമാൻ അസീസ് പത്തനാപുരവും ചേർന്ന് അനുമോദിച്ചു.