അടൂർ : നഗരസഭാ കൗൺസിൽ തിരഞ്ഞെടുപ്പിലേക്ക് ഇരുപക്ഷത്തെ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി തുടങ്ങി. ഇതിനിടെ എൽ.ഡി.എഫ് വിട്ട് സി.പി.എം, സി.പി.ഐക്ക് വിട്ടുകൊടുത്ത രണ്ടാം വാർഡ് ഉൾപ്പെടെയുള്ള ഏതാനും ചില സീറ്റുകളിൽ എൽ.ഡി.എഫിൽ തന്നെ ചില്ലറപ്പിണക്കങ്ങൾ തുടങ്ങിയതും സ്വന്തതന്ത്ര സ്വാനാർത്ഥിളെ നിശ്ചയിക്കാനുള്ള തീരുമാനമാനങ്ങളും ഇരു പാർട്ടികൾക്കുമുള്ളിലുള്ള പടലപിണക്കം പുറത്തുവരുന്ന സ്ഥിതിക്ക് വഴിയൊരുങ്ങി. രണ്ടാം വാർഡ് സി.പി.ഐക്ക് എൽ.ഡി.എഫ് ധാരണ പ്രകാരം വിട്ടുകൊടുക്കാൻ തീരുമാനിച്ചതാണ്. ഇതിനെ തുടർന്ന് സി.പി.ഐയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ എസ്.കെ.ജി ധരന്റെ മകൾ ബീനാ ശശാങ്കനെ സി.പി.ഐ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. ഇത് രണ്ടാം വാർഡിലെ സി.പി.എം നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ അപ്രീതിക്ക് ഇടയാക്കി. ഇതോടെ സി.പി.എം മത്സരിപ്പിക്കാൻ തീരുമാനിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയുടെ അരങ്ങേറ്റത്തിന് വഴിമരുന്നിടുന്നു. ഇത് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് സമവാക്യത്തെ തകിടം മറിക്കുന്ന സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പല വാർഡുകളിലും ഇടതുപക്ഷ അനുകൂലവിഭാഗത്തിലുള്ളവർ സ്വതന്ത്രരായി മത്സരിക്കുന്നതിനുള്ള വഴി ഇതോടെ ഒരുക്കും. നഗരസഭയിലെ 28 വാർഡുകളിൽ എൽ.ഡി.എഫിൽ സി.പി.എം 14 സീറ്റിലും സി.പി.ഐ 10 സീറ്റിലും കേരള കോൺഗ്രസ് ജോസ് വിഭാഗം മൂന്ന് സീറ്റിലും ഒരു സീറ്റിൽ എൽ.ജെ.ഡി സ്ഥാനാർത്ഥിയും മത്സരിക്കും.ഘടക കക്ഷിയായ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകിയ മൂന്ന് സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം ഇന്ന് വൈകുന്നേരത്തോടെ വ്യക്തമാകും.യു.ഡി.എഫിൽ കോൺഗ്രസ് 23 വാർഡുകളിൽ മത്സരിക്കും. ഇതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മൂന്നും മുസ്ളീംലീഗ് രണ്ടും സീറ്റുകളാണ് നൽകിയിരിക്കുന്നത്. എൽ.ഡി.എഫിലും യു.ഡി.എഫിലും സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം രൂക്ഷമാണ്.
നിലവിൽ എൽ.ഡി.എഫിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ
വാർഡ് 1- ബിന്ദു സണ്ണി , 2- ബീനാ ശശാങ്കൻ, 3 - അപ്സരാ സനൽ, 4- രജനി രമേശ്, 5 - കെ.ജി. വാസുദേവൻ, 6 - ഡി.സജി, 7 - രാജി ചെറിയാൻ, 9 -വരിക്കോലിൽ രമേഷ് കുമാർ, 10 - എൻ.ഡി.രാധാകൃഷ്ണൻ,12 - ഇന്ദിര, 13 - ഗോപാലൻ,14 - ടി.വി.രാജേഷ്, 15 -അഡ്വ.ജോസ് കളീയ്ക്കൽ, 16 -പ്രീതാരഞ്ജിത്ത്, 17 -സിന്ധു തുളസീധര കുറുപ്പ്, 19- റജി മുല്ലന്താനം,20 - അഡ്വ.എസ്. ഷാജഹാൻ,21 - ദിവ്യ റജിമുഹമ്മദ്, 22 - അഞ്ജന രമേശ്, 23 - സിത്താര, 24 റോണി രഞ്ജി, 25 - അനിത, 27 - മഹേഷ് കുമാർ, 28 - സുനിൽ മൂലയിൽ .
യു. ഡി. എഫ് സ്ഥാനാർത്ഥികൾ
വാർഡ് 1 -സൂസി ജോസഫ്, 2 -അനു വസന്തൻ, 3- ഗീതാകുമാരി, 4 -വസന്ത ഹരിദാസ്, 5- വി.ശശികുമാർ, 6 -ബാബു കോട്ടപ്പുറം, 8 -ഷീനാ റജി, 9 -അരവിന്ദ് ചന്ദ്രശേഖർ, 10 -ബിന്ദുകുമാരി, 11 - ഡി.ശശികുമാർ, 12 - റീനാ ശാമുവേൽ,13 - രവീന്ദ്രൻ, 14 - ശ്രീകുമാർ, 19 - ജൻസി കടുവങ്കൽ, 20 - മുംതാസ്, 22 - ശ്രീലക്ഷ്മി, 24 - ഏഴംകുളം അജു, 25 - സുനിത സുരേഷ്, 27 - ഉമ്മൻതോമസ്, 28 - ഗോപു കരുവാറ്റ.