അടൂർ : നഗരസഭയിലെ 15-ാം വാർഡിലും കോൺഗ്രസിലും സ്ഥാനാർത്ഥി നിർണയത്തിൽ അസ്വാരസ്വം നിലനിൽക്കുന്നു. കെ.പി.സി.സി യുടെ സർക്കുലർ പ്രകാരം ബന്ധപ്പെട്ട വാർഡ് കോൺഗ്രസ് കമ്മിറ്റിക്കാണ് സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള അവകാശം കൊടുത്തിരിക്കുന്നത്. കമ്മിറ്റി തീരുമാനമനുസരിച്ച് അനൂപ് ചന്ദ്രശേഖറിന്റെ പേരാണ് വാർഡ് കമ്മിറ്റി മേൽഘടകത്തിലേക്ക് നൽകിയത്. ഇതിനെ മറികടന്ന് പുറത്തുള്ള വാർഡിൽ നിന്നും സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൽ പാർട്ടിക്കുള്ളിൽതന്നെ അമർഷം പുകയുന്നു. ഇത് 15 -ാം വാർഡിലും നിർണായകമാകയും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്ര് സ്ഥാനാർത്ഥി വിജയിച്ച ഈ വാർഡിൽ രണ്ടാം സ്ഥാനത്ത് എത്തിയത് ബി.ജെ.പി ആയിരുന്നു.