മല്ലപ്പള്ളി നിർദിഷ്ഠ അതിവേഗ റെയിൽപ്പാതയുടെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം കുന്നന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്‌ളാഷ് മാർച്ച് നടത്തി. സമ്മേളനം കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിയമസഭയിൽ ചർച്ച ചെയ്യാതെ പദ്ധതി നടപ്പാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.എം. റെജി അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാരസമിതി അംഗം കുഞ്ഞുകോശി പോൾ, സുരേഷ് ബാബു പാലാഴി, വി.ജെ. റജി, ജെയിംസ് മഞ്ചേരിക്കളം, അരുൺ ബാബു, രാജു പീടികപറമ്പിൽ, ജെയിംസ് ജോസഫ് പണിക്കരുപറമ്പിൽ, സണ്ണി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.