ശബരിമല : മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി സന്നിധാനം,പമ്പ,നിലക്കൽ എന്നിവിടങ്ങളിലെ ഭക്ഷണശാലകളിലെ ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരം,വൃത്തി,അധിക വില തുടങ്ങിയവ പരിശോധിക്കുന്നതിനായുളള സ്‌ക്വാഡിനെ നിയമിച്ച് ജില്ലാ കളക്ടർ പി.ബി നൂഹ് ഉത്തരവായി. റവന്യൂ, പൊലീസ്, റൂറൽ ഡെവലപ്‌മെന്റ്, ഹെൽത്ത്, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിലെ അംഗങ്ങൾ. അഞ്ച് സ്‌ക്വാഡുകളാണ് പ്രവർത്തിക്കുക. ജീവനക്കാർ കോവിഡ് പ്രോട്ടോകോൾ പാലിച്ച് 48 മണിക്കൂറിനുളളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും സ്റ്റാമ്പ് സൈസ് ഫോട്ടോയും ഹാജരാക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഇത്തവണ തീർഥാടകർക്കു നിയന്ത്രണങ്ങളോടെയാണു ദർശനം ഒരുക്കിയിരിക്കുന്നത്.