ശബരിമല: തീർഥാടനത്തിന് മുന്നോടിയായി സാനിട്ടേഷൻ സൂപ്പർവൈസർമാരെ നിയമിച്ച് ജില്ലാ കളക്ടർ പി.ബി നൂഹ് ഉത്തരവായി. ജില്ലാ കളക്ടർ ചെയർമാനായും അടൂർ ആർ.ഡി.ഒ മെമ്പർ സെക്രട്ടറിയായുമുളള ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്കാണ് ശുചീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം.ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ജീവനക്കാർ അന്നേ ദിവസം രാവിലെ 10ന് ശബരിമല എ.ഡി.എം മുമ്പാകെ നിലയ്ക്കൽ ബേസ് ക്യാമ്പിൽ ഹാജരാകണം.