കുന്നന്താനം: ആഞ്ഞിലിത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുചക്രവാഹത്തിൽ മദ്യമെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നയാളെ മല്ലപ്പള്ളി എക്‌സൈസ് റേഞ്ച് പാർട്ടി ഇന്നലെ അറസ്റ്റ് ചെയ്തു. ആഞ്ഞിലിത്താനം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയുടെ സമീപം ഹോണ്ടാ ആക്ടീവ സ്‌ക്കൂട്ടറിൽ മദ്യം വിൽപ്പന നടത്തവേയാണ് ആഞ്ഞിലിത്താനം സ്വദേശിയായ കൊച്ചേട്ട് എം.സി.ഷാജികുമാർ (49) പിടിയിലായത്. ഇയാൾ മദ്യവിൽപ്പന നടത്തിയ വാഹനവും എക്‌സൈസ് പിടിച്ചെടുത്തു.റേഞ്ച് ഇൻസ്‌പെക്ടർ ഡി.ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.എം.ഷിഹാബുദ്ദാൻ , വി.വേണുഗോപാൽ,സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എസ്.ശരത്, ആർ റഫീക്ക്, കെ ഭാഗ്യലക്ഷ്മി എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാഡ് ചെയ്തു.