ഇരവിപേരൂർ : കേരളത്തെ രണ്ടായി വിഭജിക്കുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്ന കെ റെയിൽ പദ്ധതി നടപ്പിലായാൽ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടമാകുമെന്ന് അഖിലേന്ത്യാ മഹിളാ സാംസ്‌കരിക സംഘടന വൈസ് പ്രസിഡന്റ് മിനി കെ ഫിലിപ്പ് പറഞ്ഞു . കെ.റെയിൽ പദ്ധതിക്കെതിരെ ഇരവിപേരൂരിൽ സാംസ്‌കാരിക പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ 10ാം ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സാംസ്‌കാരിക പൈതൃക സംരക്ഷണ സമിതി ഇരവിപേരൂർ യൂണിറ്റ് പ്രസിഡന്റ് കെ ആർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറിയും സാഹിത്യകാരനുമായ റജി മലയാലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രാധാമണി, ആശാരാജ്, മീനാക്ഷി.ആർ, കെ.ചെല്ലമ്മ, ശരണ്യാ രാജ്, വി എം ജോസഫ്, എസ്.യു.സി..ഐ (കമ്മ്യൂണിസ്റ്റ് ) ജില്ലാ സെക്രട്ടറി എസ്.രാജീവൻ, പ്രമോദ് തിരുവല്ല തുടങ്ങിയവർ പങ്കെടുത്തു.