12-mc-shajikumar

കുന്നന്താനം:ആഞ്ഞിലിത്താനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുചക്രവാഹത്തിൽ മദ്യമെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നയാളെ എക്സൈസ് അറസ്റ്റുചെയ്തു.ആഞ്ഞിലിത്താനം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിക്ക് സമീപം സ്‌കൂട്ടറിൽ മദ്യ വിൽപ്പന നടത്തിയ ആഞ്ഞിലിത്താനം കൊച്ചേട്ട് എം.സി.ഷാജികുമാർ (49)ആണ് പിടിയിലായത്.സ്കൂട്ടറും പിടിച്ചെടുത്തു.മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഡി.ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.എം.ഷിഹാബുദ്ദീൻ,വി.വേണുഗോപാൽ,സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എസ്.ശരത്, ആർ റഫീക്ക്, കെ ഭാഗ്യലക്ഷ്മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.പ്രതിയെ റിമാൻഡ് ചെയ്തു.