 
അടൂർ: വാളയാറിലെ പെൺകുട്ടികളുടെ നീതിക്കായി കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഹത്രാസ് തന്നെയാണ് വാളയാർ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കെ.എസ്. യു അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫെന്നി നൈനാന്റെ നേതൃത്വത്തിൽ പഴകുളത്തു നിന്നും അടൂരിലേക്ക് നീതിയാത്ര നടത്തി. പഴകുളത്തു നിന്ന ആരംഭിച്ച യാത്ര കെ.പി.സി.സി നിർവാഹകസമിതി അംഗം തോപ്പിൽ ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം അടൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാംങ്കൂട്ടത്തിൽ, മണ്ണടി പരമേശ്വരൻ, എസ്.ബിനു , റിനോ പി. രാജൻ, കമറുദ്ദീൻ മുണ്ടതറയിൽ, ജീ. മനോജ്, നിതീഷ് പന്നിവിഴ, അഭിവിക്രം, മനുനാഥ് , റോബിൻ ജോർജ് , ജഗത്ര ജോഗീന്ദർ, ബിനിൽ ബിനു, അനന്തഗോപൻ തോപ്പിൽ, ക്രിസ്റ്റോ എസ്, മീനാക്ഷി യു, വൈഷ്ണവ്, അജയ് പരമേശ്വരൻ, ഗീവർഗീസ് പന്തളം ,ജെനിൻ ബിജു , തുടങ്ങിയവർ നേതൃത്വം നൽകി .