പത്തനംതിട്ട : ഒരു വർഷത്തോളമായി വീട് നിർമ്മാണം പൂർത്തിയായി വൈദ്യുതി ലഭിക്കാതിരുന്ന കുടുംബത്തിന് അപേക്ഷ സ്വീകരിച്ച് വൈദ്യുതി കണക്ഷൻ നൽകി കെ.എസ്.ഇ.ബി.പരിയാരം നെടുമുരുപ്പിന് കോളനിയിൽ സുരാജിന്റെ വീട് പണി പൂർത്തിയായെങ്കിലും വൈദ്യുതി ലഭിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു. ഗർഭിണിയായ ഗൃഹനാഥ അടങ്ങുന്ന കുടുംബമാണിത്. പൂക്കോട് പ്രതിഭ ക്ലബിലെ പ്രവർത്തകരാണ് വിവരം അറിഞ്ഞ് വൈദ്യുതി എത്തിയ്ക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അസിസ്റ്റന്റ് എൻജിനീയർ ലീനാ കുമാരി കണക്ഷൻ നൽകാനുള്ള പ്രവർത്തനങ്ങൾ ഏകോകിപ്പിച്ചു രണ്ട് ദിവസനത്തിനുള്ളിൽ വൈദ്യുതി കണക്ഷൻ നൽകി. വീടിന്റെ വയറിംഗിനായുള്ള സാധന സാമഗ്രികൾ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സമർപ്പണം ട്രസ്റ്റാണ് വാങ്ങി നൽകിയത്.