13-veena-george
പത്തനംതിട്ടയിൽ ആരംഭിച്ച ഗ്രേസ് വെൽ കൗൺസിലിംഗ് ആൻഡ് ഇൻസൈറ്റ് അക്കാദമിയുടെ ഉദ്ഘാടനം ആറന്മുള എംഎൽഎ വീണ ജോർജ് നിർവഹിക്കുന്നു

പത്തനംതിട്ട: മാർ പീലക്‌സിനോസ് മെമ്മോറിയൽ ബിൽഡിങ്ങിൽ ആരംഭിച്ച ഗ്രേസ് വെൽ കൗൺസലിംഗ് ആൻഡ് ഇൻസൈറ്റ് അക്കാദമിയുടെ ഉദ്ഘാടനം വീണാ‌ജോർജ് എം.എൽ.എ നിർവഹിച്ചു. സാമൂഹിക പ്രവർത്തക എം.എസ് സുനിൽ ആശംസകളർപ്പിച്ചു . ജോൺസൺ കല്ലിട്ടതിൽ കോർ-എപ്പിസ്‌കോപ്പയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഫാദർ ജേക്കബ് കല്ലുചെത്ത്, ടോം ജോസഫ്,​ ഡയറക്ടർ ഫാദർ സാം.പി ജോർജ്,​ കോഡിനേറ്റർ വിൻജോ വിൽസൺ എന്നിവർ പ്രസംഗിച്ചു.കുടുംബപ്രശ്‌നങ്ങൾ, മാനസിക വൈകാരിക പ്രശ്‌നങ്ങൾ, വ്യക്തിത്വ വികസനം മുതലായ എല്ലാവിധ കൗൺസലിംഗും സെൻട്രലൂടെ ലഭ്യമാണ്. ഫോൺ: 9 4 4 7 5 7 0 4 6 2 9. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6വരെ സെന്റർ പ്രവർത്തിക്കുന്നതാണ്.