തിരുവല്ല: നിയുക്ത മാർത്തോമ്മാ മെത്രാപ്പൊലീത്ത ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് പുലാത്തീൻ അരമനയിൽ എത്തിച്ചേർന്നു. റാന്നി മാർത്തോമ്മാ അരമനയിൽ നിന്നു മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ഔദ്യോഗിക വസതിയായ പുലാത്തീനിലേക്ക് ബുധനാഴ്ച വൈകിട്ടാണ് എത്തിച്ചേർന്നത്. സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്,വൈദിക ട്രസ്റ്റി റവ. തോമസ് സി.അലക്സാണ്ടർ, അൽമായ ട്രസ്റ്റി പി.പി. അച്ചൻകുഞ്ഞ്,നിരണം– മാരാമൺ ഭദ്രാസന സെക്രട്ടറി റവ.ജോജൻ മാത്യൂസ് ജോൺ എന്നിവർ ചേർന്നാണ് മെത്രാപ്പോലീത്തയെ സ്വീകരിച്ചത്.