ചെങ്ങന്നൂർ: കാലാവധി പൂർത്തിയാക്കുന്ന നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ചെങ്ങന്നൂർ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ ഒന്നേകാൽ വർഷം നിരവധി വികസന ജനക്ഷേമ പ്രവർത്തനങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ചെയർമാൻ കെ.ഷിബുരാജന് ചടങ്ങിൽ ആദരവും നൽകി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് ലോക്ഡൗൺ കാലഘട്ടത്തിൽ രണ്ടുമാസത്തെ വാടകയിളവ് നൽകി നഗരസഭ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി. അന്ധകാരത്തിലായിരുന്ന നഗരമദ്ധ്യത്തിലെ പ്രധാന റോഡുകളിലെല്ലാം തെരുവു വിളക്കുകൾ സ്ഥാപിക്കുകയും വ്യാപാരികൾക്ക് പ്രയോജനപ്രദമായ നിരവധി വികസനപദ്ധതികൾ നടപ്പിലാക്കിയ ചെയർമാനെ പ്രസിഡന്റ് ജേക്കബ് വി.സ്‌കറിയ മൊമെന്റം നൽകി ആദരിച്ചു. സമ്മേളനം ജേക്കബ് വി.സ്‌കറിയ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനസ് പൂവാലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അലക്‌സ് ഏറ്റുവള്ളിൽ,രഞ്ജിത് ഖാദി, ബാബു അഭിരാമി, സെക്രട്ടറിമാരായ പി.സി.അനിൽകുമാർ, രത്‌നകുമാർ, ട്രഷറർ ആനന്ദ് ഐശ്വര്യ,സിജോ ജോസ്,ജുബിൻ കോശി, തങ്കപ്പൻ വിവാ, സുബൈർ ബുഫിയ,പ്രേംദാസ് ചാരുത എന്നിവർ പ്രസംഗിച്ചു.വ്യാപാരികളുടെ മക്കളിൽ എസ്.എസ്.എൽ.സിയ്ക്ക് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ആഷ്‌ലിൻ സോജനെ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അനുമോദിച്ചു.