അടൂർ : അടൂർ നഗരസഭ തിരഞ്ഞെടുപ്പ് ചൂടിലേക്കെത്തി. പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുതുടങ്ങി. . എൽ. ഡി. എഫിലുള്ള കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകിയ മൂന്ന് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എട്ടാം വാർഡിൽ എൽ. ഡി. എഫ് സ്വതന്ത്രയായി ബിൻസി സോണി ( ഡിൻസി എം. തോമസ്), 18 ൽ നിലവിലെ കൗൺസിലർ മറിയാമ്മ ജേക്കബ്, 19 ൽ നിലവിലെ കൗൺസിലർ അജി പാണ്ടിക്കുടി എന്നിവർ മത്സരിക്കും. യു.ഡി. എഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയ 7 ൽ ജ്യോതി സുരേന്ദ്രനും 18 ൽ ലാലി സജിയും 19 ൽ ജിൻസി കടുവങ്കലും മത്സരിക്കും. യു. ഡി. എഫിൽ മുസ്ളീം ലീഗിന് നൽകിയ രണ്ടു സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായില്ല. കോൺഗ്രസിൽ (ഐ) ചില വാർഡുകളിലെ സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള തർക്കം കാരണം അന്തിമ ലിസ്റ്റായില്ല. നഗരസഭയിൽ കോൺഗ്രസ് 23 സീറ്റുകളിലാണ് മത്സരിക്കുന്നത്. എൻ. ഡി. എ യിൽ ബി. ജെ. പി തങ്ങളുടെ പത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
വാർഡ് - 3 ആർ. ദീപ, 4 - സതീ മനോജ്, 6 - എസ്. സുനിൽ കുമാർ, 7, സുജകുമാരി. എസ്, 8- ശ്രീജ ആർ, നായർ, 10- കെ. ജയൻ, 12- ജയശ്രീനായർ, 14 - ശിവദാസൻ നായർ, 15 - ജി. ദിലീപ് കുമാർ, 25 - ശ്രീകല ഷിജു.
ഇതിനിടെ സി. പി. ഐ ക്ക് വിട്ടുനൽകിയ രണ്ടാം വാർഡിൽ റിബൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള സി. പി. എം ലെ പ്രാദേശിക നേതൃത്വത്തിന്റെ നീക്കം പാർട്ടി നേതൃത്വം തടഞ്ഞു. ഗീതയെ സ്ഥാനാർത്ഥിയാക്കാനാണ് സി. പി. എം തീരുമാനിച്ചിരുന്നത്. സി. പി. ഐ ക്ക് സീറ്ര് നൽകിയതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം റിബൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ബുധനാഴ്ച വൈകിട്ട് യോഗം ചേർന്നിരുന്നു.നേതൃത്വം ഇടപെട്ടതോടെ ഇവർ പിന്തിരിഞ്ഞു.