പത്തനംതിട്ട: ജില്ലാ പ്രൊബേഷൻ ഓഫീസും നിയമസേവന അതോറിറ്റിയും ലോ ആൻഡ് റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി 15 മുതൽ ഡിസംബർ 4വരെ പ്രൊബേഷൻ പക്ഷാചരണ പരിപാടികളും ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണവും നടത്തും.
പത്തനംതിട്ട ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ടി. കെ. രമേശ് കുമാർ ഉദ്ഘാടനം ചെയ്യും. അസി. കളക്ടർ വി. ചേൽസാസിനി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി കെ. ജി. സൈമൺ പ്രൊബേഷൻ ദിന സന്ദേശം നൽകും. നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ പ്രൊഫ. ജി. മോഹൻ ഗോപാൽ ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണം നടത്തും.
ജില്ലാ പ്രൊബേഷൻ ഓഫീസർ എ.ഒ അബീൻ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പി.എസ് സീമ, ഡിസ്ട്രിക്ട് ഗവൺമെൻ്റ് പ്ലീഡർ അഡ്വ. വി.സി ഈപ്പൻ, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ആർ. പ്രദീപ് കുമാർ, പത്തനംതിട്ട ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജ്യോതിരാജ് , എൽ.ജെ.ആർ. എഫ് തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി റോസ് മറിയം സിബി എന്നിവർ സംസാരിക്കും.