പത്തനംതിട്ട: കോർപ്പറേറ്റ് മേഖലയുടെ നേത്യസ്ഥാനത്തേക്ക് യുവാക്കളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രൊവിഡൻസ് ബിസിനസ് സ്‌കൂൾ ആരംഭിച്ചു.
പ്രൊവിഡൻസിന്റെ മുഴുവൻ സമയ എം. ബി എ പ്രോഗ്രാമിന് എ. സി. റ്റി. ഇയുടെ അംഗീകാരവും കേരള ടെക്‌നോളോജിക്കൽ യൂണിവേഴ്‌സിറ്റിയുടെ (കെ. റ്റി. യു.) അഫിലിയേഷനുമുണ്ട്. മറ്റു സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി പാഠ്യപദ്ധതിയോടൊപ്പം വിദ്യാർത്ഥികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന പാഠ്യനുബന്ധ പ്രവർത്തനങ്ങളാണ് ഇവിടെയുള്ളത്. വിദ്യാർത്ഥികളുടെ ചിന്താശേഷിയും അപഗ്രഥന ശേഷിയും വളർത്തിയെടുത്ത് ഉന്നതമായ തൊഴിലിലേക്ക് അവരെ നയിക്കുക എന്ന ലക്ഷ്യത്തോടെ സവിശേഷമായി രൂപകൽപ്പനചെയ്ത പ്രൊഫഷണൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ പി. സ് ബി യിൽ ഉണ്ട്.

പ്രൊവിഡൻസ് ബിസിനസ് സ്‌കൂളിൽ ദിവസേന നടക്കുന്ന ഇൻഡസ്ട്രി ഇന്ററാക്ഷൻ ഈ ബിസിനസ് സ്‌കൂളിനെ മറ്റു സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. വിദ്യാർത്ഥികളിൽ കോർപ്പറേറ്റ് നേത്യത്വ അവബോധം സ്വാഭാവികമായി രൂപപ്പെടുത്തുന്നു. രാധിക അജിത് (ടി. സി. എസ്. എച്ച്.ആർ. ടാലന്റ് അക്വിസിഷൻ), ഹരീഷ് എം.(ഹെഡ്ജ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ), രാഘവ് (എസ്. എ. പി. കൺസൾട്ടന്റ്, ടി. സി. എസ്.), ജോർജ് മാത്യു (ഹെഡ്, മാർക്കറ്റ് ഡവലപ്‌മെന്റ്, കേരള ബിസിനസ് സ്റ്റാൻഡേർഡ്) വിസ്മയ ഗസ് (ഹെഡ് - റിക്രൂട്ട്‌മെന്റ് എസ്. എഫ്. ഒ. ടെക്‌നോളജീസ്), കേണൽ കോജൻ 10200(അഡ്വ. കേരള ഹൈക്കോടതി), ക്രിസ്റ്റിന ഡയസ് (സ്വിറ്റ്‌സർലന്റ്) എന്നിവരുമായി പി.എസ്.ബി ബിസിനസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരങ്ങൾ ഉണ്ടായി. സമഗ്രവും സർഗാത്മകവുമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് ഊന്നൽ നൽകുന്ന സിമുലേറ്റഡ് കോർപ്പറേറ്റ് എൻവയോൺമെന്റ് ആണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.

ഡോ. ജോർജ് വി.ആന്റണിയാണ് പ്രൊവിഡൻസ് സ്‌കൂൾ ഒഫ് ബിസിനസ്. ഡയറക്ടർ.

എസ്. എ. പി. കൺസൾട്ടന്റ് സർട്ടിഫിക്കേഷൻ, അഡ്വാൻസ്ഡ് എക്‌സൽ, സി. ഐ. എഫി. ആർ. എസ്., സിബിസി, അൽ ഫോർ ലീഡേഴ്‌സ്, കോഡിംഗ് ഫോർ മാനേജേഴ്‌സ്, ഡിസൈൻ തിങ്കിംഗ് ഫോർ മാനേജേഴ്‌സ് എന്നീ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ എം.ബി .എ പ്രോഗ്രാമിനൊപ്പം പഠിക്കുന്നതിനുള്ള അവസരം ലഭിക്കുന്നു. എച്ച്. ആർ., ഫിനാൻസ്, മാർക്കറ്റിംഗ്, സിസ്റ്റംസ്, ഓപ്പറേഷൻസ് എന്നീ ഏരിയകളിൽ സ്‌പെഷലൈസ് ചെയ്യാനുള്ള അവസരം പി. എസ്. ബിയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ പ്രതീഷ് മാത്യു ജോണിനെ 9744807333 നമ്പറിൽ ബന്ധപ്പെടുക