അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പക്ഷി നിരീക്ഷകൻ ബേഡ്സ്മാൻ സലിം അലിയുടെ ജൻമദിനം ദേശീയപക്ഷിനിരീക്ഷണ ദിനമായി ആചരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് പ്രമോദ് കൊടുമൺചിറ ഉദ്ഘാടനം ചെയ്തു. പക്ഷി നിരീക്ഷകനും ഗ്രന്ഥകാരനുമായ സി.റഹിം ഒൺലൈൻപഠന ക്ലാസ് നയിച്ചു.ഗ്രന്ഥശാല വൈസ് പ്രസിഡന്റ് മുരളി കുടശനാട് അദ്ധ്യക്ഷത വഹിച്ചു.കേരളത്തിലെ പക്ഷികളെ ആസ്പദമാക്കി നടത്തിയ പ്രശ്നോത്തരിക്ക് പ്രസിഡന്റ് എസ്.മിരാ സാഹിബ് നേതൃത്വം നൽകി.