പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 10,75,199 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 5,01050 പുരുഷന്മാരും 5,74,148 സ്ത്രീകളുമുണ്ട്. ഭിന്നിലിംഗത്തിൽപ്പെടുന്ന ഒരു വോട്ടറാണ് ഉള്ളത്.
പത്തനംതിട്ട നഗരസഭയിൽ ആകെ 34,902 വോട്ടർമാരാണുള്ളത്. ഇതിൽ 16,238 പുരുഷന്മാരും 18,664 സ്ത്രീകളുമുണ്ട്. അടൂർ നഗരസഭയിൽ ആകെ 27,060 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 12,538 പുരുഷന്മാരും 14,521 സ്ത്രീകളും ഒരു ഭിന്നലിംഗ വിഭാഗത്തിൽപ്പെടുന്ന വോട്ടറുമുണ്ട്. പന്തളം നഗരസഭയിൽ ആകെ 34,914 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 15,989 പുരുഷന്മാരും 18,925 സ്ത്രീകളുമുണ്ട്. തിരുവല്ല നഗരസഭയിൽ ആകെ 47,860 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 22,083 പുരുഷന്മാരും 25,777 സ്ത്രീകളുമുണ്ട്. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലായി ആകെ 93,0463 വോട്ടർമാരാണുള്ളത്. ഇതിൽ 43,4202 പുരുഷന്മാരും 49,6261 സ്ത്രീകളും ഉൾപ്പെടുന്നു.
ആദ്യ ദിനം നാലു പത്രികകൾ
നാമനിർദേശ പത്രിക സ്വീകരിച്ച ആദ്യ ദിനമായ ഇന്നലെ ആകെ നാലു സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. പള്ളിക്കൽ, പ്രമാടം, ഏറത്ത് ഗ്രാമപഞ്ചായത്തുകളിലും പന്തളം നഗരസഭയിലുമാണ് ഓരോ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്. ഈ മാസം 19 വരെ പത്രിക സമർപ്പിക്കാം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.