വീണ്ടുമൊരു ശബരിമല സീസണിന് കൊവിഡിനിടെ തുടക്കമാകവെ, ദേവസ്വം ബോർഡിന്റെ പ്രഥമ പരിഗണന ഭക്തർ, ശാന്തിമാർ, തന്ത്രി, ജീവനക്കാർ തുടങ്ങിയവരുടെ ആരോഗ്യത്തിനാണെന്ന്

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു വ്യക്തമാക്കി..കഴിഞ്ഞ കാലങ്ങളിലെ പല കാര്യങ്ങളും ഇത്തവണ നടക്കില്ല. ആരോഗ്യവകുപ്പ് പറയുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു..

? കൂടതൽ നിയന്ത്രണങ്ങൾ ഭക്തരെ അകറ്റലാവില്ലേ

ഇൗ വർഷം ഭക്തരുടെ എണ്ണത്തിൽ കൊവിഡ് പ്രോട്ടോക്കാേൾ പാലിച്ച് കുറവ് വരുത്തിയതാണ്. രോഗത്തിന്റെ അന്തരീക്ഷം മാറുമ്പോൾ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കും. ഭക്തർ പഴയതുപോലെയോ, അധികമായോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

? പമ്പാസ്നാനം, നെയ്യഭിഷേകം തുടങ്ങി ആചാരങ്ങൾ മുടങ്ങുന്നത്

നാളിതുവരെ ശീലിച്ചിട്ടുള്ള കാര്യങ്ങളിൽ നിന്ന് വഴിമാറേണ്ടിവരും. ആചാരപരമായ ചടങ്ങുകളിലും വിട്ടുവീഴ്ചകൾ ചെയ്യണം. മനുഷ്യന്റെ ജീവനാണ് വില കൽപ്പിക്കേണ്ടത്. രോഗ വ്യാപനം തടയുന്നതിന് തടസമായ ആചാരങ്ങളിൽ മാറ്റം വരുത്തണം. അതിനെ ആചാരാനുഷ്ഠാനങ്ങളോടുള്ള എതിർപ്പായി കാണരുത്.

? തങ്കഅങ്കി, തിരുവാഭരണ ഘോഷയാത്രകൾ

. ഇപ്പോഴത്തെ സാഹചര്യത്തിൽ മുൻവർഷങ്ങളിലേപ്പോലെ നടത്താനാവില്ല. രോഗത്തിന്റെ അന്തരീക്ഷത്തിൽ മാറ്റം വന്നാൽ അതനുസരിച്ച് തീരുമാനമെടുക്കും.

? തിരുപ്പതി മാതൃകയിൽ ദർശനം

അക്കാര്യത്തിൽ കൂടുതൽ ആലോചനകൾ നടത്തണം. ശബരമലയിൽ അറുപത് ഏക്കറിനുള്ളിലാണ് എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത്. തിരുപ്പതിയിൽ വിപുലമായ സൗകര്യങ്ങൾക്കുള്ള സ്ഥലമുണ്ട്.