തിരുവല്ല: രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവല്ല നഗരസഭയുടെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. ആരോഗ്യ വിഭാഗത്തിലെയും റവന്യൂ വിഭാഗത്തിലെയും വനിതാ ജീവനക്കാർക്കാണ് കൊവി‌ഡ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസ് മാത്രമാകും ഇന്ന് പ്രവർത്തിക്കുക. നഗരസഭാ കെട്ടിടവും പരിസരവും അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്ച മുതൽ ഓഫീസിന്റെ പ്രവർത്തനം പുനരാരംഭിക്കും