ചെങ്ങന്നൂർ: വീടിനു സമീപത്തെ പുരയിടത്തിൽ കൂടിയുള്ള വഴിയെച്ചൊല്ലി കോടതിയിൽ നടന്ന കേസിൽ അനുകൂ വിധിയുണ്ടായതോടെ ഉടമകൾ മതിലുകെട്ടാൻ എത്തിയപ്പോൾ പരാതിക്കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പെണ്ണുക്കര വടക്ക്, പൂമല വയേത്തുപുതിയപുരയിൽ ലിസാമ്മ (72)യാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ വസ്തു ഉടമയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.