ചെങ്ങന്നൂർ: എം.സി റോഡിൽ ആഞ്ഞിലിമൂട്ടിൽനിന്നും കൊല്ലുകടവ് -മാവേലിക്കര റോഡിൽ അങ്ങാടിക്കൽ തെക്ക് സ്‌കൂൾ കഴിഞ്ഞുള്ള പി.ഐ.പി കനാലിലും റോഡിന്റെ വശങ്ങളിലും മാലിന്യങ്ങൾ തള്ളുന്നതായി പരാതി. മുനിസിപ്പാലിറ്റി നിരീക്ഷണത്തിന് ജീവനക്കാരെ നിയോഗിച്ചിരുന്നെങ്കിലും ഈ സംവിധാനം നിലച്ചതോടെ ഇവിടെ കോഴി മാലിന്യങ്ങളും അടുക്കള മാലിന്യങ്ങളും കനാലിലേക്ക് വലിച്ചെറിയുകയാണ് ഇപ്പോൾ. റോഡിന്റെ വശങ്ങളിൽ കുറ്റിക്കാടുകൾ ഉള്ളതിനാൽ വലിച്ചെറിയുന്നവ റോഡിൽതന്നെ വീണുകിടക്കുകയാണ്. മൂക്കുപൊത്താതെ പോകാൻ പറ്റാത്ത സ്ഥിതിയാണ്. ഇതിന് സമീപത്തായി സർക്കാർ സ്‌കൂളും, ഗവ.സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്.നഗരസഭ മാലിന്യം നിക്ഷേപിക്കരുതെന്ന് എഴുതിയ ബോർഡ് വെച്ചിട്ടുണ്ട്. എന്നാൽ ഇവിടെയാണ് ഇക്കൂട്ടർ കുടുതൽ മാലിന്യം തള്ളുന്നത്.