തിരുവല്ല: ഗതാഗതം തുടങ്ങിയ തിരുവല്ല ബൈപ്പാസ് റോഡിലെ സൂചനാ ബോര്‍ഡുകള്‍ കാടുകയറിയ നിലയിലായി. റോഡ് നവീകരണത്തിന് ശേഷം സ്ഥാപിച്ച സൂചന ബോർഡുകൾ സംരക്ഷണമില്ലാതെ നശിക്കുന്ന കാഴ്ചയാണ്.കാടുകയറിയ വഴിയോരത്ത് ഇതുകാരണം മാലിന്യം തള്ളലും പതിവാണ്.കാടുമൂടിയ ദിശാബോര്‍ഡുകളുടെ പരിസരം ഇഴജന്തുക്കളുടെയും തെരുവ് നായകളുടെയും വിഹാര കേന്ദ്രമാണ്. ഇവറ്റകളെ പേടിച്ചാണ് വഴിയിലൂടെ യാത്രക്കാര്‍ പോകുന്നത്. ദിശാബോര്‍ഡുകളുടെ അഭാവം ദീര്‍ഘദൂര യാത്രക്കാരെയാണ് ബുദ്ധിമുട്ടിക്കുന്നത്. നിർമ്മാണം കഴിഞ്ഞു സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന പരാതി വ്യാപകമാണ്.