ആലപ്പുഴ : ആകാശവാണിയുടെ ആലപ്പുഴയിലെ റിലേ കേന്ദ്രം അടച്ചുപൂട്ടാനുള്ള പ്രസാർഭാരതിയുടെ നിലപാട് ദുരൂഹമാണെന്ന് ആരോപിച്ച് ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവം കലാവേദിയുടെ സംസ്ഥാന സെക്രട്ടറി പയ്യന്നൂർ വിനീത് കുമാർ പ്രസാർഭാരതി സി.ഇ.ഒ യ്ക്കും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണകാര്യ വകുപ്പ് മന്ത്രിക്കും കത്തയച്ചു. കേരളത്തിലെ ഏറ്റവുമധികം പ്രസരണശേഷിയുള്ള നിലയമാണ് ആലപ്പുഴയിലേത്. മത്സ്യബന്ധനമേഖല കൂടിയായ ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികളുടെ ഏക ആശ്രയമായ ആകാശവാണിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം.വടക്കൻ ജില്ലകളിൽ തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പ്രക്ഷേപണമെത്തുന്നതും അതീവശേഷിയുള്ള ഈ പ്രസരണി വഴിയാണെന്ന് കത്തിൽ പറയുന്നു.