പത്തനംതിട്ട : അഖിലേന്ത്യാ സഹകരണ വാരാഘോഷം കോഴഞ്ചേരി, കോന്നി താലൂക്ക്തല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ഇലന്തൂർ സർവീസ് സഹകരണ ബാങ്കിൽ നടക്കും. . കോഴഞ്ചേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മന്റെ അദ്ധ്യക്ഷതയിൽ വീണാ ജോർജ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വള്ളിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 20ന് വൈകിട്ട് മൂന്നിന് കെ.യു. ജനീഷ് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.