നിലയ്ക്കലിലേക്ക്
- നിലയ്ക്കലേക്ക് പ്രവേശനം പത്തനംതിട്ട വടശ്ശേരിക്കര വഴിയും എരുമേലി വഴിയും മാത്രം
- എരുമേലി- കരിമല-പരമ്പരാഗത കാനനപാതവഴിയും പുല്ലുമേട് വഴിയും വിലക്ക്
- നിലയ്ക്കലിൽ എത്തുമ്പോൾ 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് ടെസ്റ്റിന്റെ റിസൾട്ട് കൈവശം വേണം. ഇല്ലെങ്കിൽ അവിടെ ടെസ്റ്റ് നടത്തണം.
- വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരെ മാത്രം പമ്പയിലേക്ക് കടത്തിവിടും
- ചെറുവാഹനങ്ങൾക്ക് പമ്പയിലേക്ക് പോകാം. തീർത്ഥാടകരെ ഇറക്കിയശേഷം തിരികെ നിലയ്ക്കൽ ഗ്രൗണ്ടിൽ എത്തണം.
- നിലക്കൽ ബേസ് ക്യാമ്പിൽ സി.എഫ്.എൽ.ടി.സി സജ്ജീകരിച്ചിട്ടുണ്ട്.
- 16 ആംബുലൻസുകളുടെ സേവനം
പമ്പയിൽ
- നദിയിൽ കുളി അനുവദിക്കില്ല
- പകരം ഷവർ സംവിധാനം
- സ്ത്രീകൾക്ക് പ്രത്യേക സൗകര്യം.
മലകയറ്റം
- സ്വാമി അയ്യപ്പൻ റോഡുവഴിയും മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദൻ റോഡു വഴിയും മല കയറുകയും മടങ്ങുകയും വേണം
- കൂട്ടം ചേർന്നുള്ള മലകയറ്റം പാടില്ല.
- അഞ്ച് വൈദ്യസഹായ കേന്ദ്രങ്ങൾ
സന്നിധാനത്ത്
- വലിയ നടപ്പന്തൽ മുതൽ നിശ്ചിത അകലം പാലിച്ച് പതിനെട്ടാംപടി കയറി ദർശനം
- നേരിട്ട് നെയ്യഭിഷേകം നടത്താൻ കഴിയില്ല.
- കൊണ്ടുവരുന്ന നെയ്യ് കൗണ്ടറിൽ നൽകി ടിക്കറ്റ് വാങ്ങി പകരം ആടിയശിഷ്ടം നെയ്യ് വാങ്ങാം.
- ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദം വാങ്ങാനോ,തന്ത്രി, മേൽശാന്തി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങാനോ അനുവദിക്കില്ല.
- അപ്പം അരവണ പ്രസാദങ്ങൾക്ക് കൗണ്ടറുകൾ സജ്ജം
- ദേവസ്വം ബോർഡ് അന്നദാനം നടത്തും
- വിരിവച്ചുള്ള വിശ്രമം അനുവദിക്കില്ല.
- ദർശനം കഴിയുന്ന മുറയ്ക്ക് മടങ്ങണം.
- വനപാതകളിൽ മുഖാവരണം നിക്ഷേപിക്കാൻ ബിന്നുകൾ
കെ.എസ്.ആർ.ടി.സി
- കെ.എസ്.ആർ.ടി.സി പമ്പ -നിലയ്ക്കൽ റൂട്ടിൽ 25 ബസുകളുടെ സർവീസ്
- സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് പമ്പാ സർവീസ്
- പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ്