14-kerala-musilim
കേരള മുസ്ലീം ജമാഅത്ത് പത്തനംതിട്ട ജില്ലാതല മെമ്പർഷിപ്പ് കാമ്പയിൻ അഡ്വ.ഷാജിയെ മെമ്പർഷിപ്പ് ചേർത്ത് ജില്ലാ പ്രസിഡന്റ് അഷ്രഫ് ഹാജി അലങ്കാർ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട:കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ് ജില്ലാതല മെമ്പർഷിപ്പ് കാമ്പയിൻ മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ് റഫ് ഹാജി അലങ്കാർ ഉദ്ഘാടനം ചെയ്തു.
അഡ്വ.ബിജൂ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.സാബിർ മഖ്ദൂമി,അബ്ദുൽ അസീസ് മൗലവി തവക്കൽ,ഇസ്മായിൽ സാർ,കോയമോൻ പത്തനംതിട്ട, എന്നിവർ പ്രസംഗിച്ചു.എസ് വൈ എസ് ജില്ലാതല കാമ്പയിൻ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹറിനെ മെമ്പർഷിപ്പ് ചേർത്ത് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ മദനി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ഷിയാഖ് ജൗഹരി,സുനീർ സഖാഫി,മിസ്ബാഹുദ്ദീൻ ബുഖാരി,സുധീർ വഴിമുക്ക്, റിജിൻഷാ കോന്നി,നിസാമുദ്ദീൻ നിരണം, നിസാർ, അബ്ദുൽ സലാം സഖാഫി,എന്നീവർ നേതൃത്വം നൽകി