പത്തനംതിട്ട: ജില്ലാ പഞ്ചായത്തിലേക്ക് സി.പി.എം 10 സീറ്റിൽ മത്സരിക്കും. സി.പി.െഎ മൂന്ന് സീറ്റിലും കേരളകോൺഗ്രസ് ജോസ് വിഭാഗം രണ്ട് സീറ്റിലും ജനതാദൾ എസ് ഒന്നിലും മത്സരിക്കാൻ ധാരണയായി. എൻ.സി.പിക്ക് ഇത്തവണ സീറ്റില്ല.
കഴിഞ്ഞ തവണ സി.പി.എം ജയിച്ച റാന്നി സീറ്റും ജനതാദൾ മത്സരിച്ച പുളിക്കീഴും ഇടതുമുന്നണിയിലേക്ക് പുതുതായി പ്രവേശിച്ച കേരളകോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകി. എൻ.സി.പി മത്സരിച്ച കോഴഞ്ചേരി ജനതാദളിന് വിട്ടുനൽകി. സി.പി.െഎ സ്വന്തം സീറ്റുകളിൽ തന്നെ മത്സരിക്കും.
സി.പി.എം: ഏനാത്ത്, കൊടുമൺ, പ്രമാടം, ഇലന്തൂർ, മലയാലപ്പുഴ, ചിറ്റാർ, മല്ലപ്പള്ളി, അങ്ങാടി, കുളനട, കോയിപ്രം.
സി.പി.െഎ: പള്ളിക്കൽ, കോന്നി, ആനിക്കാട്.
കേരളകോൺഗ്രസ് ജോസ് വിഭാഗം: പുളിക്കീഴ്, റാന്നി.
ജനതാദൾ എസ്: കോഴഞ്ചേരി.
സി.പി.എം മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായി. സംസ്ഥാന ഘടകത്തിന്റെ അംഗീകാരം ലഭിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും. മറ്റു കക്ഷികളിലും സ്ഥാനാർത്ഥി ചർച്ചകൾ അവസാന ഘട്ടത്തിലാണ്.