പന്തളം: കൊവിഡ് വ്യാപനം തടയുന്നതിനുള്ള കരുതലിന്റെ ഭാഗമായി മണ്ഡലകാലത്ത് പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണ ദർശനം ഉണ്ടായിരിക്കില്ലന്ന് പന്തളം കൊട്ടാരം നിർവഹക സംഘം സെക്രട്ടറി പി.എൻ.നാരായണവർമ്മ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലാണ് വലിയതമ്പുരാൻ രേവതി നാൾ പി.രാമവർമ്മ രാജായുടെയും കെട്ടാരത്തിലെ മുതിർന്ന അംഗങ്ങളുടെയും നിർദ്ദേശപ്രകാരം തീരുമാനമെടുത്തത്. മണ്ഡലവ്രതം സമാപിക്കുന്ന 41ാം ഉത്സവവും മകര വിളക്ക് ഉത്സവത്തിന് രാജപ്രതിനിധിയുടെ നേതൃത്വത്തിൽ ശബരിമലയ്ക്കുള്ള തിരുവാഭരണ ഘോഷയാത്രയും ആചാരനുഷ്ഠാനങ്ങളും കൊവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ,