14-vat
എണ്ണക്കാട് ഗ്രാമത്തിന് സമീപം മോട്ടോർതറയിൽ വ്യാജചാരായം വാറ്റിയ കേസിൽ പിടിയിലായ രണ്ട് പ്രതികളും രണ്ട് വള്ളങ്ങളും വാറ്റ് ഉപകരണങ്ങളും

ചെങ്ങന്നൂർ: എണ്ണക്കാട് കുട്ടംപേരൂർ ആറിന് സമീപം ചാരായം വാറ്റിയ രണ്ടുപേരെ ചെങ്ങന്നൂർ എക്‌സൈസ് പിടികൂടി.കാഞ്ഞിറവിളയിൽ പ്രസാദ്, അഖിൽ ഭവനത്തിൽ നിതിൻ റ്റി.എ, എന്നിവരെ അറസ്റ്റുചെയ്തു. സന്തോഷ് ഭവനത്തിൽ സന്തോഷ് ഒാടിരക്ഷപ്പെട്ടു.
എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.അരുൺകുമാർ, സി.ഇ.ഒ മാരായ ബിനു.കെ, പദ്മകുമാർ കെ.പി, ആകാശ് കുമാർ, ശ്രീജിത്ത്, നിഷാന്ത്, ജോജൻ ജോൺ എന്നിവർ പങ്കെടുത്തു.