ചെങ്ങന്നൂർ: വീടിന്റെ സമീപത്തെ പുരയിടത്തിൽ കൂടിയുള്ള വഴിയെച്ചൊല്ലി കോടതിയിൽ നടന്ന കേസ് അനൂകൂലമായി വിധിച്ചതിനെ തുടർന്ന് ഉടമ മതിലുകെട്ടാൻ എത്തിയപ്പോൾ ആത്മഹത്യക്ക് ശ്രമിച്ച പെണ്ണുക്കര വടക്ക്, പൂമല വയേത്തുപുതിയപുരയിൽ ലിസാമ്മ (72) മരിച്ചു. ലിസാമ്മയുമായി ആയിരുന്നു കേസ്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ.ഷേർളി, ഷിബു രാജ്, ഷീബ, മരുമകൻ. സാം.