അടൂർ : ഇടതുപക്ഷ ജനാധിപത്യ മുന്നണി സീറ്റ് വിഭജനത്തിലെ അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ബി സ്ഥാനാർത്ഥികളെ റിബലായി മത്സരിപ്പിക്കാൻ പത്തനംതിട്ട ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത്, മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത്, ഏറത്ത്, ഏനാദിമംഗലം പഞ്ചായത്തുകളിലും അടൂർ, തിരുവല്ല മുനിസിപ്പാലിറ്റികളിലും മത്സരിക്കാനാണ് തീരുമാനം.