പത്തനംതിട്ട: സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 184ാമത്തെ സ്‌നേഹഭവനം മലയാലപ്പുഴ കിഴക്കേപുന്നാട്ട് ഭിന്നശേഷിക്കാരിയായ കൃഷ്ണപ്രിയക്കും കൃഷ്ണജിത്തിനും നൽകി. വിദേശമലയാളിയായ രാജേഷ്. ആർ. നാഥിന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. ഉദ്ഘാടനവും താക്കോൽദാനവും രാജേഷിന്റെ ഭാര്യാപിതാവ് രാജപ്പൻ നായർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിസബത്ത് അബു, വാർഡ് മെമ്പർ മനോജ് പിള്ള, ഡോ. അരുണാ ദേവി, കെ. പി. ജയലാൽ, ആദിത്യനാഥൻ, റയാൻഷ് നാഥ് എന്നിവർ പ്രസംഗിച്ചു.