ഇലന്തൂർ: രാജ്യപുരോഗതിക്ക് സഹകരണ പ്രസ്ഥാനം അത്യന്താപേക്ഷിതമാണെന്നും സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ ജനകീയ ബദൽ ആണെന്നും വീണാ ജോർജ്ജ് എം.എൽ.എ പറഞ്ഞു.
കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ 67 -ാമത് സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കോഴഞ്ചേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മന്റെ അദ്ധ്യക്ഷതയിൽ ടി.കെ.ജി. നായർ, ജി.അനിരുദ്ധൻ, പി.ആർ. പ്രദീപ്, പി.ജി.ഗോപകുമാർ, എസ്.വി. വിജയൻ , കമലാ സൻ, കെ.എൻ. ഹരിലാൽ എന്നിവർ പ്രസംഗിച്ചു.