ചെന്നീർക്കര: ശിശുദിന ആഘോഷം വേറിട്ട അനുഭവമാക്കി കോഴഞ്ചേരി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ചെന്നീർക്കര എസ്.എൻ.ഡി.പി എച്ച്.എസ്.എസ് പ്രതിഭാ കേന്ദ്രവും ടാലന്റ് ക്ലബും ശ്രദ്ധേയമായി. ശിശുദിന ആഘോഷത്തിന് വിദ്യാലയ അനുഭവങ്ങൾ വീടുകളിൽ എത്തിക്കുവാൻ വിദൂര സംവേദന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഉദ്ഘാടനം വീണാ ജോർജ് എം.എൽ.എ നിർവഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ പി.പി വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ എ.ഇ.ഒ അനിത, കോഴഞ്ചേരി ബി.ആർ.സി,ബി.പി.സി ഷീഹാബുദ്ദീൻ എസ്,സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷീബ എസ് എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് അദ്ധ്യാപിക പരിശീലകനായ ഷാജി എ.സലാം, സി.ആർ.സി കോ-ഓർഡിനേറ്റർ രാജി എസ്, വിദ്യാ വാളണ്ടിയർ ആശ.എസ് എന്നിവർ നേതൃത്വം നൽകി.